കുഞ്ഞുങ്ങളിലെ കരച്ചിൽ പ്രശ്നമാണോ?

“വാക്കുകൾ കൂട്ടിചൊല്ലാൻ വയ്യാത്ത കിടാങ്ങൾ” - അവരുടെ കരച്ചിലിന്റെ അർത്ഥം 

 അറിയാൻ പാടുപെടുന്നവരാണ് നമ്മൾ പലരും .വിശപ്പ് , ദാഹം  ,പേടി ,വേദന ,ഡയപ്പറിലെ 

 നനവ്,മറ്റ് അസ്വസ്ഥതകൾ, അസുഖങ്ങൾ, ഉറക്കക്കുറവ്- അങ്ങനെ കാരണങ്ങൾ 

 പലതാണെങ്കിലും ലക്ഷണമായി കാണാറുള്ളത് കരച്ചിൽ മാത്രം. അമ്മമാർക്ക് ഈ 

 കാരണങ്ങൾ മനസ്സിലാക്കാൻ കുറച്ചു ദിവസത്തെ സമയം എടുക്കാമെങ്കിലും ആദ്യ 

 ദിവസങ്ങൾ  ക്ലേശകരമാക്കാൻ ഈ കരച്ചിൽ ധാരാളം . 

 

വിശന്നിട്ടാണ് പാലു കൊടുക്കൂ!!!      

 

 സ്ഥിരം കേൾക്കുന്ന ഈ ഉപദേശം എപ്പോഴും ശരിയാകണമെന്നില്ല .ഒരു കരുതൽ കിട്ടാനോ, 

 

 അസ്വസ്ഥതകൾ പ്രകടിപ്പിക്കാനോ ഉള്ള മാധ്യമം കൂടിയാണ് അത് എന്ന് മനസ്സിലാക്കാം. 

 

 അമിതമായി പാലു കൊടുക്കുന്നത് തന്നെ ദഹനക്കേട് ഉണ്ടാക്കുകയും അത് മൂലം 

 

 വയറുവേദന ഉണ്ടാവുകയും ചെയ്യാം. 
 

 കാരണം അറിയാം, പരിഹരിക്കാം. 

 

 •  ഏതെങ്കിലും ശരീര ഭാഗത്ത് തൊട്ടുകൊണ്ടാണ് കുഞ്ഞു നിർത്താതെ ഇടക്കിടയ്ക്ക് കരയുന്നത് എങ്കിൽ അത് ശ്രദ്ധിക്കാം. അവിടെയുള്ള വേദനയാകാം കാരണം. 

 

 •  ഒന്നെടുക്കുമ്പോൾ തീരുന്നതേയുള്ളൂ എങ്കിൽ , കുഞ്ഞിന് അടുത്ത് അല്പസമയം കൂടുതൽ ഇരിക്കാം .അല്ലെങ്കിൽ ലാളിച്ചുകൊണ്ട് അല്പം നടക്കാം. 

 

 •  ഉറക്കക്കുറവാണ് പ്രശ്നമെന്ന് തോന്നുകയാൽ, നന്നായി പൊതിഞ്ഞ്  ഉറക്കാം . 

 

 •  ഗ്യാസ് ആണ് വില്ലൻ എങ്കിൽ , ഉണർന്നിരിക്കുമ്പോൾ 
  കരുതലോടെ അല്പസമയം കമഴ്ത്തി കിടത്താം 

 

 •  കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്ന തുണിത്തരങ്ങൾ ഒഴിവാക്കാം. 

              നനഞ്ഞവ യഥാസമയം മാറ്റിക്കൊടുക്കാം. 

 

             പനി മറ്റ് അസ്വസ്ഥതകൾ ഇവ പ്രകടമായാൽ ഉടൻ തന്നെ വൈദ്യ പരിശോധന ആവശ്യമാണ് 

 

എന്താണ് ഉരമരുന്ന്? 

 

 കേരളീയ നാട്ടു ചികിത്സയുടെ ഭാഗമായി 

 പ്രധാനമായി ഉരച്ചു നൽകിയിരുന്ന മരുന്നുകൾ 

 

 ഇവയാണ്- 

 
കടുക്ക  

നെല്ലിക്ക  

താന്നിക്ക  

വയമ്പ്  

മായാക്ക്  

കായം  

തുമ്പ 

ഇരട്ടിമധുരം  

ജാതിക്ക  

മുത്തങ്ങ  

തിപ്പലി  

 

ഇവയിൽ ഒരു മരുന്ന് അല്ലെങ്കിൽ ഒരു കൂട്ടം മരുന്നുകൾ , മുലപ്പാലിനൊപ്പമോ ,അവസ്ഥയനുസരിച്ച് 

യുക്തമായ ദ്രവം ചേർത്തോ ,വൃത്തിയുള്ള കല്ലിൽ ഉരച്ച് കുട്ടിയുടെ ആരോഗ്യപ്രശ്നം 

 അറിഞ്ഞ് അതിനനുസരിച്ചുള്ള മരുന്ന് അല്പം അധികം ഉരച്ച്  ചേർത്താണ് നൽകിയിരുന്നത്. 

 

 പിൽക്കാലത്ത് ഉരമരുന്ന് ഗുളിക രൂപത്തിൽ വന്നത് മുതൽ കൂടുതൽ ശുചിത്വം  ഉറപ്പാക്കാനും അളവ് കൃത്യമാക്കാനും സഹായിച്ചു വരുന്നുണ്ട്  

 

എന്തുകൊണ്ട് ഉരമരുന്ന്? 

 

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ കുഞ്ഞുങ്ങൾക്ക് രസായന സ്വഭാവമുള്ള 

 

 മരുന്നുകൾ നൽകുന്നത് പതിവായിരുന്നു. എന്നാൽ ഉരമരുന്നിൽ ഉൾപ്പെടുന്ന മരുന്നുകൾക്ക്  

 

അതിലുപരിയായി ഒരുപാട് ഗുണങ്ങൾ അവകാശപ്പെടാനുണ്ട് 

ദീപനം , പാചനം , മേധ്യം, 

ഗ്രാഹി , മൂത്രളം , ശൂലഹരം, കൃമിഹരം ,കഫ നിസ്സാരകം , വ്യാധി ക്ഷമത്വകാരകം  എന്നിവ അതിൽ ചിലതാണ്. 

 

അതായത് 

 • ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. 
 • ഗ്യാസ് സംബന്ധമായ അസ്വസ്ഥത കുറയ്ക്കുന്നു . 
 • ശരിയായ പോഷണം ഉറപ്പാക്കാൻ സഹായിക്കുന്നു . 
 • രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. 

 

 

മാറിയകാലത്ത് നമുക്ക് നഷ്ടമായേക്കാൻ സാധ്യതയുള്ള ഇത്തരം ആരോഗ്യ പൈതൃക സംസ്കാരങ്ങൾ അണുവിമുക്തമായി ഗുണത്തിന്റെയും  മറ്റുംകാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തുടരാൻ ഉരമരുന്ന് ഇപ്പോൾ ഗുളിക രൂപത്തിൽ ലഭ്യമാണ് .